NEWS
സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു
24/06/2025 07:11 PM IST
nila

സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. തൃശൂർ തളിക്കുളം സ്വദേശി സിദ്ദീഖ് ഹസൈനാറുടെ മകൾ കല്ലിപറമ്പിൽ ഫർഹാന ഷെറിൻ (18) ആണ് മരിച്ചത്. കിഴക്കൻ പ്രവിശ്യയിലെ അൽഹസയ്ക്ക് സമീപം ഇന്ന് പുലർച്ചയോടെയുണ്ടായ അപകടത്തിലാണ് യുവതി മരിച്ചത്.
ഇന്ന് പുലർച്ചയോടെ ദമാം - റിയാദ് ഹൈവേയിൽ ഖുറൈസിനു സമീപം ഹുറൈറയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. സിദ്ദീഖും ഭാര്യയും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടു കുട്ടികളും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബത്തിന്റെ സന്ദർശക വീസ പുതുക്കുന്നതിനായി ബഹ്റൈനിൽ പോയി തിരികെ റിയാദിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











